ബെനിറ്റൊ മുസോളനി
1883 ജൂലൈ 29 ഇറ്റലിയിലെ നേമാഗ്നോയില്‍ ഫോര്‍ളിക്കടുത്തുള്ള പ്രിഡാപ്പിയോയിലാണ് മുസോളിനി ജനിച്ചത്. സോഷ്യലിസ്റ്റ് ചിന്താഗതിയുണ്ടായിരുന്ന അച്ഛന്‍ അലക്സാന്‍ഡ്രോ ഇരുമ്പു പണിക്കാരനായിരുന്നു. അമ്മ റോസ സ്കൂള്‍ അദ്ധ്യാപികയും. ബാല്യത്തില്‍ അച്ചന്റെ കൂടെ കൊല്ലപ്പണിയില്‍ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന മുസോളനി 1902 ല്‍ നിര്ബന്ദിത സൈനിക സേവനം ഒഴിവാക്കാനായി സ്വിട്സര്‍ലന്റിലേക്ക് കുടിയേറി.അവിടെ കല്‍പണിക്കാരനായി ജോലി നോക്കിയിരുന്ന മുസോളനി ,സ്വിസ് ലെ ഇറ്റാലിയന്‍ സോഷ്യലിസ്റ്റ് മൂവ്മെന്റില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു 1903 ല്‍ ഒരു പൊതുപണിമുടക്ക് നയിച തിനു മുസോളനി അറസ്റ്റിലാകുകയും ഇറ്റലിയിലേക്ക് നാട് കടത്തപ്പെടുകയും ചെയ്തു .
തിരികെ ഇറ്റലിയിലെത്തിയ മുസോളനി രണ്ട് വര്‍ഷം പട്ടാളത്തില്‍ പ്രവര്‍ത്തിക്കുകയും തുടര്‍ന്നു ഒരു ടീചര്‍ ആകുകയും ചെയ്തു .1909 ല്‍ ഓസ്ടിരിയയിലെ ഇറ്റാലിയന്‍ സംസാരിക്കുന്ന ടോറന്റ് എന്ന സിറ്റിയിലെ ലേബര്‍ പാര്‍ട്ടി സെക്രട്ടറിയായി ഒരു വര്‍ഷം പ്രവര്‍ത്തിച്ചു . തിരികെ വന്ന മുസോളനി ധാരാളമായി എഴുതുകയും , പത്രപ്രസിദ്ധീകരണവുമായി മുഴുകി . അതോടെ മുസോളനി ഇറ്റലി മുഴുവന്‍ അറിയപ്പെടുന്ന ഒരു സോഷ്യലിസ്റ്റ് നേതാവായി മാറിയിരുന്നു . ഈസമയം ഇറ്റലിയുടെ ലിബിയന്‍ അധിനിവേശം നടക്കുന്നതു . ഇതിനെതിരെ സോഷ്യലിസ്റ്റ് കക്ഷികള്‍ നടത്തിയ സമരത്തെ നയിച്ച മുസോളനി 5 മാസം ജെയിലില്‍ ആവുകയും ചെയ്തു
ഈസമയം ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടും . ഇറ്റാലിയന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി യുദ്ധത്തിനു എതിരായിരുന്നു , സ്വാഭാവികമായും മുസോളനിയും . കുറച്ചുനാള്‍കഴിഞു ജര്‍മനിയിലെയും തുര്‍ക്കിയിലെയും ഏകാദിപത്യ ഭരണം വീഴും എന്നു കണ്ടപ്പോള്‍ മുസോളനി യുദ്ധത്തെ അനുകൂലിചു . സോഷ്യലിസ്റ്റുകളും മുസോളനിയും രണ്ട് ചേരിയിലായി . യുദ്ധത്തെ അനുകൂലിച മുസോലനി ഇറ്റാലിയന്‍ ദേശിയത യുദ്ധം ഉയര്‍ത്തിപ്പിടിക്കും എന്ന വിശ്വാസക്കാരന്‍ ആയിരുന്നു . 1914ല്‍ മുസോളനി തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനായി ഫാസിസ്ട്ട് ഇന്റര്‍നാഷണല്‍ എന്ന പാര്‍ട്ടി രൂപീകരിച്ചു . അവര്‍ അവരെതന്നെ ഫാസിസ്റ്റ് എന്നാണു വിളിച്ചിരുന്നതു . തുടര്‍ന്ന് ആര്‍മിയില്‍ ചേര്‍ന്നു നല്ല പോരാട്ട വീര്യം കാഴ്ചവെച മുസോളനി 9 മാസങ്ങള്‍ക്ക് ശേഷം ഒരു ഗ്രനേഡ് സ്ഫോടനത്തില്‍ ഗുരുതരമായ പരിക്കുപറ്റി പട്ടാളത്തില്‍ നിന്നും മടങ്ങിപോന്നു .
സോഷ്യലിസത്തില്‍ നിന്നും അകന്നു തുടങ്ങിയ മുസോളനി തീവ്രദേശീയതയുടെയും വംശീയതയുടെയും വക്താവായി മാറുന്ന കാഴ്ചയാണു തുടര്‍ന്നു കാണാന്‍ കഴിയുക അതിവേഗം മുസോളനിയുടെ ആശയങ്ങള്‍ ഇറ്റാലിയന്‍ യുവത്വത്തിനിടയില്‍ ശക്തി പ്രാപിക്കുകയും 1922 ല്‍ മുസോളനിയുടെ നേത്ര്ത്വത്തില്‍ മുപ്പതിനായിരം വരുന്ന ഫാസിസ്റ്റുകള്‍ റോമിലേക്ക് മാര്‍ച്ച നടത്തുകയും ഭരണം തങ്ങളെ ഏല്‍പിക്കനം എന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തു .
ന്യൂനപക്ഷ സര്‍ക്കാര്‍ ആയി അധികാരത്തില്‍ കയറിയ മുസോളനി ഏകദേശം ഒരു വര്‍ഷം കൊണ്ട് മറ്റുപാര്‍ട്ടികളെ എല്ലാം നിരോധിച്ചു ഏകകക്ഷി ഭരണം പ്രക്യാപിചു . അതോടെ ഇറ്റലി അക്ഷരാര്‍തഥ്തില്‍ പോലീസ് ഭരണമായി മാറി . എതിര്‍ക്കുന്നവരെ മുഴുവന്‍ കൊലപ്പെടുത്തി പത്രങ്ങളും ജേര്‍ണലുകളുമൊക്കെ തന്റെ വരുതിയിലാക്കി. പഴയകാല റോം സാമ്രാജ്യം പോലെ ഒരു വിശാലമായ സാമ്രാജ്യം ആയിരുന്നു മുസോളനി കണ്ട സ്വപ്നം മുസോളിനി ആളാകെ മാറുകയായിരുന്നു. രാജാവിനും മാര്‍പാപ്പയ്ക്കും മുകളിലാണ് താനെന്നു കരുതി. പല കാര്യങ്ങളും അദ്ദേഹം ഒരേ സമയത്ത് ഒറ്റയ്ക്ക് കൈകാര്യം ചെയ്യുകയും തീരുമാനങ്ങളെടുക്കുകയും ചെയ്തു തുടങ്ങി.
മുസോളിനിയുടെ ഫാസിസ്റ്റ് രീതികള്‍ ജനങ്ങളെ ആകെ കുഴപ്പത്തിലാഴ്ത്തി. പക്ഷെ പാര്‍ലമെന്‍റില്‍ പിന്‍തുണയുണ്ടായിരുന്ന അദ്ദേഹം എല്ലാ കാര്യങ്ങളും തന്‍റെ വരുതിക്ക് കീഴിലാക്കി. തെരഞ്ഞെടുപ്പ് രീതിയില്‍ തനിക്കനുകൂലമായ ചില കര്‍ശന മാറ്റങ്ങളും വിലക്കുകളും കൊണ്ടുവന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ എല്ലാ അധികാരവും സ്വന്തം കീഴിലാക്കി.
രാഷ്ട്രീയ സാമ്പത്തിക പ്രശ്നങ്ങള്‍ എനിക്കേ പരിഹരിക്കാന്‍ കഴിയൂ എന്നദ്ദേഹം പത്രങ്ങളിലൂടെ വിളമ്പരം ചെയ്തു. ഇറ്റലിയില്‍ പൊലീസ് ഭരണം കൊണ്ടുവന്നു. അധികാര ദുര്‍വിനിയോഗം നടത്തി ജനങ്ങളെ പീഢിപ്പിക്കാന്‍ തുടങ്ങി. പാര്‍ലമെന്‍റിലെ കീഴ് വഴക്കങ്ങളും നിയമസംഹിതകളും മാറ്റിയെഴുതി.
ഫാസിസ്റ്റ് ഭരണ വ്യവസ്ഥയെ സംരക്ഷിക്കാന്‍ അദ്ധ്യാപകരെ കൊണ്ടു പോലും പ്രതിജ്ഞയെടുപ്പിച്ചു.ഫാസിസ്റ്റ് പാര്‍ട്ടിയുടെ അംഗീകാരമില്ലാത്ത പത്രപ്രവര്‍ത്തകര്‍ക്കും പ്രവര്‍ത്തിക്കാന്‍ അംഗീകാരമില്ലായിരുന്നു. വ്യവസായ മേഖലകളെ വ്യക്തികേന്ദ്രീകൃതങ്ങളാക്കി മാറ്റി.
1939 ല്‍ ഹിറ്റ്ലറുമായി കരാറുണ്ടാക്കി ആസ്ട്രിയയ്ക്കെതിരായി പോരാടി. ഹിറ്റ്ലറുടെ നാസിപ്പടയ്ക്കു വേണ്ടി യഹൂദരെ പീഢിപ്പിച്ചു. വര്‍ണ്ണ വിവേചനം നടത്തി.
1939 ഏപ്രിലില്‍ അല്ബേനിയ ആക്രമിക്കാന്‍ മുസോലനി ഉത്തരവിട്ടു . 5 ദിവസം കൊണ്ട് തന്നെ അല്ബേനിയയെ കീഴ്പെടുത്താന്‍ ഇറ്റലിക്ക് കഴിഞു . 1939 സെപ്റ്റമ്ബര്‍ ഒന്നിനു പോളണ്ടിലേക്ക് പ്രവേശിച്ച ജര്‍മനിക്കെതിരെ ഇങ്ക്ളണ്ടും ഫ്രാന്സും യുദ്ധപ്രഖ്യാപനം നടത്തി . ജര്‍മനിക്കെതിരെ ഇറ്റലിയെ സഹായി ആയിവേണം എന്നു ഇങ്ക്ളണ്ടും ഫ്രാന്സും ആഗ്രഹിചിരുന്നെങ്കിലും ഇറ്റലി ജര്‍മനിയോടൊപ്പം നില്‍ക്കാനാണു തീരുമാനിച്ചത് . ലിബിയയില്‍ ഇറ്റാലിയന്‍ സേനയെ ഇങ്കളണ്ടിനെതിരായി ഈജിപ്റ്റില്‍ നിയൊഗിച്ച ഇറ്റലി ഗ്രീസിനെയും ആക്രമിച്ചു . എന്നാല്‍ അപ്രതീക്ഷിതമായ ഗ്രീസിന്റെ ചെറുത്തുനില്‍പ് ഇറ്റലിയെ യുദ്ധത്തില്‍ പിന്നോട്ടടിപ്പിച്ചു . പതറിപ്പോയ ഇറ്റലിയെ സഹായിക്കാന്‍ ജര്‍മനി വരുകയും ഓപ്പറേഷന്‍ മരീത എന്ന സൈനിക നടപടിയിലൂടെ ഇറ്റാലിയന്‍ - ഗ്രീക്ക് യുദ്ധം അവസാനിച്ചു
എന്നാല്‍ യുദ്ധത്തില്‍ അടിക്കടി തിരിച്ചടി നേരിറ്റ മുസോളനിക്ക് കൂനിന്‍മേല്‍ കുരുവായി ഇറ്റലിയില്‍ തൊഴിലാളികള്‍ പണിമുടക്കുകയും , യുദ്ധത്തില്‍ ഫാക്റ്ററികള്‍ എല്ലാം തകരുകയും , സ്വന്തം മന്ത്രിസഭയിലെ പലരും എതിരാവുകയും ചെയ്തു
ഇതോടെ ജനങ്ങള്‍ അദ്ദേഹത്തിനെതിരായി തിരിഞ്ഞു. മുസോളിനി ഭരണത്തെ രാജാവ് പിരിച്ചുവിട്ടു. അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.
ഇതോടെ രാജാവു ജര്‍മനിക്കെതിരായി യുദ്ധം പ്രഖ്യാപിചു . ഇറ്റാലിയന്‍ സേനയില്‍ പകുതി ആളുകള്‍ ജര്‍മന്‍പക്ഷത്തേക്ക് കൂറുമാറി . അതോടെ ജര്‍മനി ഇറ്റലിയിലേക്ക് അധിനിവേശം നടത്തുകയും രാജാവു രാജ്യം വിട്ടോടുകയും ചെയ്തു
പക്ഷെ, ജര്‍മ്മന്‍ സൈന്യം മുസോളിനിയെ രക്ഷിച്ചു. അതോടെ മുസോളിനി അവരുടെ കൈയിലെ കളിപ്പാവയായിത്തീര്‍ത്തു.
വടക്കേ ഇറ്റലിയില്‍ പിന്നീട് അദ്ദേഹം റിപ്പബ്ളിക്കന്‍ ഫാസിസ്റ്റ് സംവിധാനത്തിന് രൂപം നല്‍കിയെങ്കിലും ഏറെ നാള്‍ പ്രവര്‍ത്തിക്കാനായില്ല. പല ഫാസിസ്റ്റ് നേതാക്കന്മാരും മുസോളിനിയുമായി പിണങ്ങിപ്പിരിഞ്ഞു.അവരില്‍ മിക്കവരെയും മുസോളിനിയുടെ ഭൃത്യന്മാര്‍ പിടികൂടി കൊന്നു. ഇക്കൂട്ടത്തില്‍ മുസോളിനിയുടെ അനന്തിരവനുമുണ്ടായിരുന്നു.
1945 ഏപ്രില്‍ 28 ആം തിയതി ക്ലാരാ പെറ്റാച്ചിയുമായി സ്വിറ്റ്സര്‍ലന്‍റിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവേ ഫാസിസ്റ്റ് വിരോധികള്‍ മുസോളിനിയെ പിടികൂടി കൊന്നു. 29 April 1945 ല്‍ ഒരു ട്രക്കില്‍ കയറ്റി മിലാനിലേക്ക് കൊണ്ടുവന്ന മുസോളനിയുടെ മ്രിതദേഹം മിലാനിലെ പിയസലെ ലൊരേത്തോയില്‍ അറവുശാലയില്‍ ഇരച്ചിതൂക്കുന്ന കൊളുത്തില്‍ , തെരുവില്‍ തൂക്കിയിട്ടു . അവിടെ തടിച്ചുകൂടിയ ജനങ്ങള്‍ കല്ലുകള്‍ പെറുക്കിയെറിഞു ആ സ്വചാദിപതിയോടുള്ള രോക്ഷം തീര്‍ത്തു .
പത്രപ്രവര്‍ത്തകനും സോഷ്യലിസ്റ്റുമായിരുന്നു മുസോളിനി. പിന്നെയാണ് ഏകാധിപതിയാകുന്നത്. “വോട്ടുകളെക്കാള്‍ എനിക്കു പ്രിയം തോക്കുകളാ”ണെന്നു പറഞ്ഞത് മുസോളിനിയാണ്, ഇറ്റലിയെ സുശക്തമായ രാഷ്ട്രമാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ഫാസിസ്റ്റ് പാര്‍ട്ടിക്ക് രൂപം നല്‍കിയത്. ഇരുപത്തിയൊന്നു വര്‍ഷത്തെ മുസോളിനിയുടെ ഭരണം ഇറ്റാലിയന്‍ ജനതയ്ക്ക് ദുരന്തവും ദുഃഖവും മാത്രമാണുണ്ടാക്കിയത്.

Comments
Post a Comment