Posts

നിക്കോള ടെസ് ല(Nikola Tesla) ലോകം ആദരിക്കാൻ മറന്ന മഹാ ശാസ്ത്രജ്ഞൻ

Image
"ലോകത്തിലെ ഏറ്റവും ബുദ്ധിമാനെന്ന അനുഭവം എങ്ങനെയിരിക്കുന്നു? "എന്ന് പ്രശസ്ത ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീനോട് ഒരിക്കൽ ഒരു പത്രപ്രവർത്തകൻ ചോദിക്കുകയുണ്ടായി. പത്രപ്രവർത്തകൻ പ്രതീക്ഷിക്കാത്ത മറുപടിയാണ് ഐൻസ്റ്റീൻ നൽകിയത്. " അത് നിക്കോള ടെസ്ലയോട് ചോദിച്ചാലെ അറിയൂ" എന്നായിരുന്നു ഐൻസ്റ്റീൻ്റെ മറുപടി. Nikola Tesla (ജനനം10 ജൂലൈ 1856 – മരണം7 ജനുവരി 1943) ആസ്ത്രിയൻ സാമ്രാജ്യത്തിലെ [ഇന്നത്തെ ക്രൊയേഷ്യ] Smiljan എന്ന ഗ്രാമത്തിലാണ് ജനിച്ചത്.സെർബ് വംശജരായ മാതാപിതാക്കൾക്ക് ഇടിയും ,മഴയും നിറഞ്ഞ രാത്രിയിൽ ജനിച്ച കുട്ടി "ഇരുട്ടിൻ്റെ കുട്ടി'' (its a bad omen & the child will be a child of darkness) ആണെന്നായിരുന്നു പ്രസവ സഹായിയായ സ്ത്രീ അഭിപ്രായപ്പെട്ടത്. എന്നാൽ തൻ്റെ കുട്ടി " പ്രകാശത്തിൻ്റെ കുട്ടി"യായതിനാലാണ് (“No. He will be a child of light.”) ഇടിമിന്നലിൻ്റെ പ്രകാശം ഉണ്ടായതെന്നായിരുന്നു ടെസ്ലയുടെ അമ്മയുടെ മറുപടി. Integration ,Differentiation ഉൾപ്പെടുന്ന കാൽക്കുലസ് (calculus) മനസ്സിൽ ചെയ്യുവാൻ സാധിച്ചിരുന്ന അദ്ദേഹത്തിൻ്റെ ഉത്തരങ്ങൾ എങ്ങനെയോ കൃത്രിമത്വം കാണിച്ച...

പഷ്തൂണുകൾ

Image
പ്രധാനമായും അഫ്ഗാനിസ്താന്റെ തെക്കുഭാഗത്തും പാകിസ്താന്റെ വടക്കുപടിഞ്ഞാറൻ അതിർത്തിപ്രവിശ്യയിലും വസിക്കുന്ന ഒരു ജനവിഭാഗമാണ് പഷ്തൂണുകൾ. അഫ്ഗാൻ വംശജരെന്നും ഇവർ അറിയപ്പെടുന്നു.ഡ്യൂറണ്ട് രേഖക്ക് (പാക് അഫ്ഘാൻ അതിർത്തി) വടക്കും തെക്കുമായി വസിക്കുന്ന ഇവരുടെ ആവാസമേഖലയെയാണ്‌ പത്തൊമ്പതാം നൂറ്റാണ്ടു വരെ അഫ്ഗാനിസ്താൻ എന്നറിയപ്പെട്ടിരുന്നത്. പഷ്തുവാണ് ഇവരുടെ ഭാഷ. ഇന്ന് അഫ്ഗാനിസ്താനിലെ ജനസംഖ്യയുടെ 40 മുതൽ 50 ശതമാനം വരെ പഷ്തൂണുകളാണ്. ഇന്ത്യയിലേയും പാകിസ്താനിലേയും പഷ്തൂണുകൾ പഠാണികൾ എന്നറിയപ്പെടുന്നു,, പഷ്തൂണുകൾ വിദഗ്ദ്ധരായ പോരാളികളാണ്. പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിൽ പഷ്തൂണുകളുമായി പലതവണ ബ്രിട്ടീഷുകാർ യുദ്ധത്തിലേർപ്പെട്ടിരുന്നു. ആംഗ്ലോ അഫ്ഗാൻ യുദ്ധങ്ങൾ എന്നാണ് ഈ യുദ്ധങ്ങൾ അറിയപ്പെടുന്നത്. ഓരോ വട്ടവും, തങ്ങളുടെ കുന്നുകളിൽ ഗറില്ലായുദ്ധത്തിൽ വിദഗ്ദ്ധരായിരുന്ന പഷ്തൂണുകളോട് തോറ്റ് ബ്രിട്ടീഷുകാർക്ക് മടങ്ങേണ്ടി വന്നു 2000-ആമാണ്ടിലെ കണക്കനുസരിച്ച് പഷ്തൂണുകളുടെ ആകെ ജനസംഖ്യ 2 കോടിയോളമാണ്. ഇവരിൽ പകുതിയോളം വീതാം പാകിസ്താനിലും അഫ്ഗാനിസ്താനിലുമായി അതിർത്തിയുടെ ഇരു വശങ്ങളിലുമായി വസിക്കുന്നു പഷ്തൂണുകളിൽ പല വർഗ്ഗങ്ങളു...

ജോണി വാക്കർ

Image
സ്കോട്ട്ലണ്ടിലെ അയർഷയർ എന്ന സ്ഥലത്തായിരുന്നു ലോകം മുഴുവനും പേരുകേട്ട ജോണി വാക്കറിന്റെ ജനനം. ഈ സ്കോച്ച് വിസ്‌കിക്ക് ജോണിവാക്കർ എന്നു പേരു വന്നത് അതേ പേരുള്ള ഒരാളിൽ നിന്നുമായിരുന്നു. ഒരു സാധാരണ കൃഷിക്കാരന്റെ മകനായിരുന്നു ജോണി വാക്കർ. 1819 ൽ ജോണിയുടെ, കൃഷിക്കാരനായ അച്ഛൻ മരണപ്പെട്ടു. ഇതോടെ അവർ കൃഷിസ്ഥലം വിൽക്കുകയും പകരം ഒരു പലചരക്കു കട തുടങ്ങുകയുമായിരുന്നു. പലചരക്ക് വിൽപ്പനയോടൊപ്പം വൈനുകളുടെ വിൽപ്പനയും അവർ ചെയ്തിരുന്നു. കൗമാരപ്രായത്തിൽ തന്നെ ജോണി വാക്കർ തൻ്റെ പുതിയ ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 1823 ൽ അവിടത്തെ പുതുക്കിയ എക്സ്സൈസ് ആക്ട് പ്രകാരം വിസ്‌കി നിർമ്മിക്കുന്നതിനും വിൽക്കുന്നതിനുമുള്ള ടാക്സ് തുക വളരെ കുറയ്ക്കുകയുണ്ടായി. ഇതൊരു പിടിവള്ളിയായി കണ്ടുകൊണ്ട് ജോണി വാക്കർ 1825 മദ്യവിൽപ്പന ആരംഭിച്ചു. തുടക്കത്തിൽ റമ്മും ബ്രാണ്ടിയും വിസ്കിയും ജിന്നുമൊക്കെയായിരുന്നു നിർമ്മാണവും വില്പനയുമെങ്കിൽ പിന്നീടത് വിസ്‌ക്കിയിൽ മാത്രമായി കേന്ദ്രീകരിച്ചു. വിസ്‌ക്കികൾ നന്നായി വിറ്റുപോയിരുന്നെങ്കിലും താൻ ഉണ്ടാക്കിയ ഉൽപ്പന്നത്തിന് ഒരു ബ്രാൻഡ് നെയിം കണ്ടെത്താൻ ജോണിയ്ക്ക് ആയില്ല. അവസാനം അയാൾ തൻ്റെ സ്വന്തം പേര...

ഭോപ്പാൽ ദുരന്തം (2,3 ഡിസംബർ 1984)

Image
അമേരിക്കൻ രാസവ്യവസായഭീമനായ യൂണിയൻ കാർബൈഡ് കമ്പനിയുടെ ഇന്ത്യയിലെ ഭോപ്പാലിലുണ്ടായിരുന്ന കീടനാശിനി നിർമ്മാണശാലയിലുണ്ടായ വ്യാവസായിക ദുരന്തമാണ് ഭോപ്പാൽ ദുരന്തം എന്ന് അറിയപ്പെടുന്നത്. പ്രവർത്തനം ആരംഭിച്ച് എട്ടാമത്തെ വർഷം 1984 ഡിസംബർ 2 ന് 42 ടൺ മീഥൈൽ ഐസോസയനേറ്റ് ശേഖരിച്ച ടാങ്കിൽ വെള്ളം കയറുകയും പിന്നീട് നടന്ന രാസപ്രവർത്തനങ്ങളുടെ ഫലമായി ടാങ്കിനുള്ളിലെ താപനില 200 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തുകയും ചെയ്തു. ഫോസ്ജീൻ, ഹൈഡ്രജൻ സയനൈഡ്, കാർബൺ മോണോക്സൈഡ്, നൈട്രജൻ ഓക്സൈഡുകൾ എന്നീ വിഷവാതകമിശ്രിതങ്ങളും മീഥൈൽ ഐസോസയനേറ്റും അന്തരീക്ഷത്തിലേയ്ക്ക് വ്യാപിച്ചു. കാറ്റിന്റ ദിശയ്ക്കനുസരിച്ച് വാതകം ഭോപ്പാൽ നഗരത്തിലുടനീളം അലയടിക്കുകയും 16000 നും 30000 നും ഇടയിൽ ആൾക്കാർ കൊല്ലപ്പെടുകയും ചെയ്തു. 2 ലക്ഷത്തിൽപ്പരം ആൾക്കാരെ നിത്യരോഗികളാക്കിയ ഈ ദുരന്തം വിട്ടുമാറാത്ത ചുമ, കാഴ്ചതടസ്സം, കുട്ടികളിലെ തിമിരം, കാൻസർ, ക്ഷയം, തളർച്ച, വിഷാദം, പനി എന്നിവ ജീവിച്ചിരിക്കുന്നവർക്ക് നൽകി. ദുരന്തത്തിന്റെ പരിണതഫലങ്ങൾ ഇപ്പോഴും അലയടിക്കുന്നു. 5 ലക്ഷത്തിലധികം മനുഷ്യരെ ബാധിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം ചോർച്ചയുണ്ടായ ഉടനെ 2,259 പേർ മരിച്ചു. രണ്ട...

തൂത് ആംഖ് അമൂൻ (ഭാഗം 3 )

Image
ഏറ്റവും വലിയ സത്യം എന്താണ്? മരണമെന്നാണ് ഉത്തരമെങ്കിൽ, ഒരുപാട് ചോദ്യങ്ങളാണ് വീണ്ടും വരുന്നത്. മരണം എല്ലാറ്റിന്റെയും അവസാനമാണോ? മരണാനന്തരജീവിതം....?, അങ്ങനെ പോകുന്നു. ഉത്തരം എന്തായാലും പ്രാചീന ഈജിപ്തുകാർ മരണാനന്തരജീവിതത്തിൽ വിശ്വസിച്ചവരായിരുന്നു. അവർ ഏറ്റവും കൂടുതൽ ഭയന്നിരുന്നത് മരണത്തെയാണ്. പക്ഷെ അത് ആദ്യം മരിക്കുന്നതിനെയല്ല, രണ്ടാമത് മരിക്കുന്നതിനെയാണ്. ആദ്യമരണം താല്കാലികമാണെങ്കിൽ രണ്ടാമത്തേത് ശാശ്വേതമാണ്‌. അതുകൊണ്ടാണ് മരിച്ചുകഴിഞ്ഞാൽ വിവിധ അനുഷ്ഠാനകർമ്മങ്ങളിലൂടെ മമ്മിയിലേക്കു ജീവന്റെ നിലനിൽപിന് നിദാനങ്ങളായി വർത്തിക്കുന്ന അനശ്വരങ്ങളായ രണ്ടു ആത്മീയചൈതന്യങ്ങളിൽ ഒന്നായ "ഖാ"യെ (മറ്റേത് "ബാ")(soul -എന്ന അരൂപിക്ക് ഏറ്റവും അടുത്തുവരുന്ന ഈജിപ്ഷ്യൻ സങ്കല്പം )ആവാഹിച്ചു അതിലൂടെ ജീവൻ രണ്ടാം ജന്മത്തിലേക്കു നിലനിർത്താൻ കഴിയുമെന്ന് അവർ വിശ്വസിച്ചിരുന്നു. അങ്ങനെയൊരു രണ്ടാം ജന്മത്തിൽ ആയിരുന്നു തൂത് ആംഖ് അമൂൻ. തൂത് ആംഖ് അമൂൻ മൂന്ന് സഹസ്രാബ്ദങ്ങൾക്കു മുൻപുള്ള നിത്യനിദ്രയിലാണെന്നുള്ള വസ്തുത കാർട്ടറുടെ പിരിമുറുക്കം വർധിപ്പിച്ചിരുന്നു. ഒന്നേക്കാൽ ടൺ ഭാരമുണ്ടായിരുന്ന പേടകത്തിന്റെ മൂടി ശ്ര...

തൂത് ആംഖ് അമൂൻ (ഭാഗം.2 )

Image
കണ്ടത് മനോഹരം. കാണാനിരിക്കുന്നത് അതിമനോഹരം.അമൂല്യമായതും വിലപിടിപ്പുള്ളതും തന്നെയായിരുന്നു കണ്ടെടുക്കപ്പെട്ട വസ്തുക്കൾ.എന്നാൽ മറ്റുള്ളവരുടെ ക്രൂരമായ പരിഹാസങ്ങളാൽ അപമാനിക്കപ്പെട്ടപ്പോഴും ഇത്രയും കാലം ജീവിതസപര്യയായി താലോലിച്ചുകൊണ്ടു നടന്ന, കാലം തനിക്കായ്‌ സൂക്ഷിച്ച ആ അത്ഭുതദൃശ്യ വിസ്മയം തന്റെ മുന്നിൽ അനാവരണം ചെയ്യപ്പെടുന്ന സുന്ദരനിമിഷം മാത്രമായിരുന്നു ഹൊവാർഡ് കാർട്ടറുടെ മനസ്സിൽ ഉണ്ടായിരുന്നത്. തിരിഞ്ഞും മറിഞ്ഞും കിടന്നെങ്കിലും കാർട്ടർക്ക് ഉറക്കം വന്നില്ല. മൂവായിരം വർഷങ്ങൾക്കു മുൻപ് ആഖതാതേനിലെ രാജകൊട്ടാരത്തിന്റെ ഇടനാഴിയിലൂടെ കളിച്ചും ചിരിച്ചും ഓടിച്ചാടിനടന്ന ഒരു ബാലകൻ അയാളുടെ മനസിലേക്ക് ഓടിയെത്തി. പെട്ടന്ന് ആ നിഷ്കളങ്കതയെക്കു പോറലേല്പിച്ചുകൊണ്ടു അധികാരത്തിന്റ ചുട്ടുപഴുത്ത സിംഹാസനത്തിലേക്കു കേവലം ഒൻപതു വയസു മാത്രം പ്രായമുള്ള ആ ബാലകൻ എടുത്തെറിയപ്പെട്ടു.ആ ബാലകന്റെ പേര് തൂത് ആംഖ് ആതേൻ എന്നായിരുന്നു. പ്രാചീന ഈജിപ്തിലെ സുവർണ്ണ കാലഘട്ടത്തിന് തുടക്കകുറിക്കുന്നതു നവീനരാജവംശ കാലഘട്ടത്തിലെ 18-ആം രാജവംശത്തോടെയാണ്(BCE 1549-1298 BCE ).ആ രാജവംശത്തിലെ ശക്തനായ ഭരണാധികാരികളിൽ ഒരാളായിരുന്നു ആമേൻ ഹോട്ടപ് നാലാ...