ഉസാമ ബിന്‍ ലാദന്‍

 



ഒരു വ്യക്തിക്കെതിരെ 81 മിസൈല്‍ പ്രയോ ഗിക്കുക ...!!വേറാരുമല്ല അമേരിക്ക ആയിരുന്നു അവരുടെ ഒന്നാം നമ്പര്‍ ശത്രുവിനെതിരെ നടത്തിയ ഈ മിസൈല്‍ വര്ഷം ..! \' പക്ഷെ അതിവിദഗ്ദമായി അയാള്‍ മുന്‍കൂട്ടി അറിഞ്ഞു രക്ഷപെട്ടു ..! \'\'ഉസാമ ബിന്‍ ലാദന്‍ \'\'.....!! അതായിരുന്നു അയാളുടെ പേര് ..!! സാറ്റ് ലൈറ്റ്‌ ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്ന ഉസാമയുടെ താവളം അമേരിക്കന്‍ ഭടന്മാര്‍ തിരിച്ചറിയുകയും ശേഷം കടന്നാക്രമണം നടത്തുകയും ആയിരുന്നു ..!! പിന്നീട് ഇപ്രകാരമായിരുന്നു അയാളുടെ പ്രതികരണം ..!!\'\' ഇതൊന്നും ഞങ്ങള്‍ക്ക് വലിയ കാര്യമല്ല ..! പണ്ട് റഷ്യക്കാര്‍ മൂന്ന് മീറ്റര്‍ അകലെ ബോംബ്‌ വര്ഷിച്ചപ്പോള്‍ ഞാന്‍ സുഖമായി ഉറങ്ങിയിട്ടുണ്ട് ..!! അമേരിക്കയുടെ മിസൈല്‍ പ്രകടനം ഒരു വെടിക്കെട്ട്‌ പോലെ ഞങ്ങള്‍ ആസ്വദിച്ചു ..!!

ഇന്ത്യ അടക്കം ലോകം മുഴുവന്‍ ഇപ്പോഴും ഭീഷണി ഉയര്‍ത്തി കൊണ്ടിരിക്കുന്ന അല്‍- ഖായിദയുടെ തലവന്റെ പതനം സമാധാനത്തിന്റെ വെളിച്ചം വീശി എന്നുള്ളത് ചരിത്ര സത്യം ..!! ആ ജീവിതരേഖകളിലേക്ക് ഒരു എത്തിനോട്ടം ..!!

\'\'വിപ്ലവം തലയ്ക്കു പിടിച്ച കിറുക്കന്‍ എന്നായിരുന്നു \'\' പാശ്ചാത്യലോകം ഉസാമയെ വിശേഷിപ്പിച്ചത് ..!!

1957 ല്‍ സൗദിയിലെ റിയാദ് ആണ് ജന്മ സ്ഥലം ..!! മുഹമ്മദ്‌ ബിന്‍ ലാദന്റെ പതിനാറു ഭാര്യമാരിലുള്ള 51 മക്കളില്‍ ഒരുവന്‍ ..!! ലാദന്‍ കുടുംബം സാമ്പത്തികമായി വളരെ മികച്ച നിലയിലുള്ളവര്‍ ആയിരുന്നു ..!! \'\'ലാദന്‍\'\' എന്നത് വരുടെ കുടുംബ നാമം ആണ് ..!! ഉസാമ എന്ന വാക്കിന്റെ അര്‍ഥം സിംഹം എന്നും.!!!!

..അതായത് \'\' ലാദന്റെ മകന്‍ ഉസാമ \'\'..!

മദീനയിലും ജിദ്ദയിലും സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അയാള്‍..കിംഗ്‌ അബ്ദുല്‍ അസീസ് സര്‍വകലാശാലയില്‍ നിന്ന് മാനേജ്മെന്റും , സാമ്പത്തികശാസ്ത്രവും പഠിച്ചു ..! നാലു ഭാര്യമാര്‍ ,പതിനാറു മക്കള്‍ ..! സൌദി അറേബ്യ ,സുഡാന്‍ ,പാകിസ്ഥാന്‍ ,അഫ്ഗാനിസ്ഥാന്‍ ..മുതലായവയാണ് താമസിച്ച സ്ഥലങ്ങള്‍ ..!!

ഏതൊരു വ്യക്തിയുടെയും ഭാവി നിര്‍ണയിക്കുന്നതില്‍ ബാല്യകാലം നിര്‍ണായക പങ്കു വഹിക്കും ..!അല്ലെങ്കില്‍ പ്രേരണ ..!! തീവ്രമായ വാദഗതി അങ്ങനെയൊക്കെയാണ് ..!!അയാളുടെ ജീവിതവും മറിച്ചായിരുന്നില്ല ..!!സര്‍വകലാശാലയില്‍ ഇസ്ലാമിക്‌ സ്റ്റഡിസ് പ്രോഫെസര്‍ ആയിരുന്ന അബ്ദുല്‍ യൂസഫ്‌ അസം..!!പലസ്തീന്‍ കാരനായ അദേഹം അഫ്ഗാനിസ്ഥാനിലും ,പാകിസ്താനിലും മറ്റുമായി വ്യാപിച്ചു കിടക്കുന്ന ചില വിമത ഇസ്ലാമിക്‌ സംഘടനകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു ..! ഇസ്ലാമിക രാജ്യമായ അഫ്ഗാനിസ്ഥാനെ സോവിയറ്റ് യൂണിയനില്‍ നിന്ന് രക്ഷിക്കുക എന്ന ലക്ഷ്യത്തിനായി ജീവന്‍ പണയം വെച്ച് പൊരുതാന്‍ തയ്യാറുള്ളവരെ ആഗോളതരത്തില്‍ തിരഞ്ഞെടുത്തു പരിശീലനം നല്ക്കുന്നതില്‍ അസം ഒരു വലിയ പങ്കു വഹിച്ചു..!!

ഒരിക്കല്‍ സര്‍വകലാശാലയില്‍ പഠിക്കാനെത്തിയ വിദ്യാര്‍ഥി അയാളെ വല്ലാതെ ആകര്‍ഷിച്ചു ..!!ആവശ്യത്തിലേറെ പണം ,വാശി , പ്രതിബദ്ധത ,ജീവന്‍ പണയം വെച്ച് പൊരുതാനും വേണ്ട ഗുണങ്ങളും തന്റെ ശിഷ്യനില്‍ ഉണ്ടെന്ന അറിഞ്ഞ അയാള്‍ ആ വിദ്യാര്‍ഥി യെ തന്റെ വരുതിക്ക് കൊണ്ടുവരാന്‍ ആവുന്നത്ര ശ്രമിച്ചു ..!! എന്നാല്‍ ഉസാമക്ക് താത്പര്യം പണം ഉണ്ടാക്കുന്നതില്‍ ആയിരുന്നു ..!പഠനം പൂര്‍ത്തിയാക്കിയ അയാള്‍ സ്വന്തമായി നിര്‍മ്മാണ കമ്പനി തുടങ്ങി ..!രണ്ടുവര്‍ഷത്തിനകം ഉസാമയുടെ ആസ്തി മുപ്പതു കോടിയോളം ആയി ..കുടുംബ ബിസിനസില്‍ നിന്ന് വേറെയും .. പക്ഷെ അവയൊക്കെ പിന്നീട് അയാള്‍ വിനിയോഗിച്ചത് തീവ്ര വാദ പ്രവര്‍ത്തനത്തിന് ആണെന്നത് ഖേദകരം ..

പിന്നീട് അസം പാകിസ്ഥാനിലേക്ക് താമസം മാറിയപ്പോഴും ഉസമയുമായി ബന്ധം സ്ഥാപിച്ചു കൊണ്ടിരുന്നു .. ക്യാമ്പ് നടത്താന്‍ പണം ആവശ്യം വന്നപ്പോള്‍ പ്രിയ ശിഷ്യന്‍ സഹായിച്ചു ..ക്രമേണ അല്‍- ഖിദാമത് എന്ന സംഘടനയുടെ വളര്‍ച്ചയ്ക്ക് ആ കൂട്ടുകെട്ട് വഴി തെളിച്ചു ..

ശേഷം അഫ്ഗാനിസ്ഥാനില്‍ നിന്ന് റഷ്യയെ തുരത്താന്‍ ഉസാമ അമേരിക്കന്‍ ചാര സംഘടനയായ സി .ഐ .എ യുടെ സഹായം തേടി .. എണ്ണകമ്പനികളിലൂടെ ശക്തി പ്രാപിച്ചു വന്ന അറബ് രാജ്യങ്ങളെ ഒതുക്കാന്‍ അവിട നിന്ന് തന്നെ ശക്തനായ നേതാവിനെ വളര്‍ത്തിയെടുക്കാന്‍ തക്കം പാര്‍ത്തിരുന്ന അമേരിക്ക ആയുധവും പണവും നല്‍കി സഹായിച്ചു ..ഉസാമയെ ഉപയോഗിച്ച് അറബ് രാജ്യങ്ങളില്‍ ആഭ്യന്തര കലഹം സൃഷ്ട്ടിക്കുക..അതായിരുന്നു കണക്കു കൂട്ടല്‍ .. പക്ഷെ എല്ലാം പിഴക്കുന്നത് ആണ് പിന്നീട് കണ്ടത് ..!! അമേരിക്കയ്ക്ക് എതിരെ തിരിഞ്ഞ ഉസാമ അവര്‍ക്ക് ഒന്നാം നമ്പര്‍ ശത്രുവായി മാറി ..!! ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ച്‌ കൊണ്ട് ..

സോവിയറ്റ് യൂണിയനെ അവര്‍ പുറത്താക്കിയെങ്കിലും

അമേരിക്കന്‍ അധികാരത്തെ എതിര്‍ത്ത അയാള്‍ സ്വയം സൃഷ്ടിച്ച അധികാര വലയത്തില്‍ ശക്തി പ്രാപിച്ചുകൊണ്ടിരുന്നു ..!! സ്വന്തം തീരുമാനങ്ങളും, ശരികളുമായി ..!! അമേരിക്കന്‍ വിരോധം മാത്രമല്ല ..!! തീവ്ര വാദത്തിന്റെ മുഖചിത്രം തന്നെ അയാള്‍ മാറ്റി..!! അയാള്‍ക്ക് വേണ്ടി പോരാടാന്‍ ഒരു സൈന്യം തന്നെ ഒരുക്കിയെടുത്തു ..!!അത്യാധുനിക വെടികൊപ്പുകള്‍ ..!! വാര്‍ത്താവിനിമയ ഉപാധികള്‍ ..!\'\'അല്‍- ഖായിദ\'\' എന്ന സംഘടന ..!!

ദരിദ്ര രാജ്യമായ സുഡാനില്‍ പണം നിക്ഷേപിച്ച ഉസാമ അവിടെയാണ് ആദ്യം തന്റെ താവളം ഒരുക്കിയത് ..!! രാജ്യത്തിന്‍റെ വികസനവും അതോടൊപ്പം തന്റെ സംഘടനെയും അയാള്‍ വളര്‍ത്തി ..! പക്ഷെ അമേരിക്കന്‍ സമ്മര്‍ദം അയാളെ അവിടെ നിന്ന്‍ പലായനം ചെയ്യിപ്പിച്ചു ..!!

ആ സമയം താലിബാന്‍ ഭരണം അഫ്ഗാനിസ്ഥാനില്‍ പിടിമുറുക്കിയിരുന്നു..!! ഇസ്ലാമിക രീതിയില്‍ ഏകദേശം ഇന്നത്തെ ഐസിസ് മാതൃകയില്‍ സ്വയം പ്രഖ്യാപിതമായ തീരുമാനം കൈക്കൊണ്ട മുല്ല ഒമറിന്റെ കീഴിലുള്ള താലിബാന്‍ ഉസാമയെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു ..!

2001 സെപ്തംബര്‍ 11 il നടത്തിയ വേള്‍ഡ് ട്രേഡ് സെന്റെര്‍ ആക്രമണം നടത്തിയത് ലാദന്‍ നേതൃത്വം നല്‍ക്കുന്ന അല്‍ ഖായിദയാണെന്ന് ആരോപിച്ചു അമേരിക്ക അഫ്ഗാനെ ആക്രമിച്ചു ..! അതി ശക്തമായ ആക്രമണത്തില്‍ അഫ്ഗാന്‍ തകര്‍ന്നു ..!! പിന്നീട് ബിന്‍ ലാദനെ പിന്തുണയ്ക്കുന്ന താലിബാന്‍ ഭരണകൂടത്തെ താഴെയിറക്കി ..!2004 il ഹമീദ് കര്‍സായിയുടെ നേതൃത്വത്തില്‍ പുതിയ ഭരണം നിലവില്‍ വന്നു ..!!പിന്നീട് ഒട്ടനവധി സംഘര്‍ഷങ്ങള്‍ക്ക് രാജ്യം സാക്ഷിയായി ..!! വേള്‍ഡ് ട്രേഡ് സെന്റെര്‍ ആക്രമണത്തിന് ശേഷം പക്ഷെ ഒരിക്കലും സജീവമായി ലാദന് സജീവമായി ഇടപെടലുകള്‍ നടത്താനായില്ല ..!! അമേരിക്കയുടെ ഒന്നാം നമ്പര്‍ നോട്ടപുള്ളി ആണല്ലോ അയാള്‍ .

പിന്നീട് ഒളിവിലായ അയാളെ കുറിച്ച് വിവരങ്ങള്‍ അജ്ഞാതം ആയിരുന്നു ..!! എങ്കിലും അയാള്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു .. അമേരിക്കക്ക് ഉള്ള മുന്നറിയിപ്പുമായി ..!! കിണഞ്ഞു പരിശ്രമിച്ച അമേരിക്കക്ക് നിരാശ തന്നെയായിരുന്നു ബാക്കി ..! ആഗോള ഭീകര ലിസ്റ്റില്‍ ഒന്നാമനായി പ്രഖാപിച്ചു ..!! ജീവനോടയോ അല്ലാതയോ പിടിച്ചു കൊടുക്കുന്നവര്‍ക്ക് കോടികള്‍ വാഗ്ദാനം ചെയ്തു ..!!.

ഒന്‍പതു വര്‍ഷത്തോളം അമേരിക്കയുടെ ചാരകണ്ണുകള്‍ മുഴുവന്‍ ശ്രമിച്ചിട്ടും ഉസാമയെ തൊടാന്‍ പോലും പറ്റിയില്ല ..!ഒടുവില്‍ 2011 may 2 ഇന്ത്യന്‍ സമയം രാവിലെ ഒന്‍പത് മണിക്ക് അമേരിക്കന്‍ പ്രസിഡന്റ്റ്‌ ബരാക് ഒബാമ ഒരു വാര്‍ത്ത‍ സമ്മേളനം വിളിച്ചു കൂട്ടി ..! ലോകത്തെ ഞെട്ടിക്കുന്ന ഒരു വാര്‍ത്തയായിരുന്നു അത് ..! ഒരു പതിറ്റാണ്ടിലേറെ തങ്ങളുടെ ഉറക്കം കെടുത്തിയ \'\'അല്‍ ഖായിദയുടെ തലവന്‍ ഉസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടിരിക്കുന്നു ...!!

തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ആയിരുന്നു ആക്രമണം ..! പാകിസ്താനിലെ അബട്ടബാദ് എന്ന സ്ഥലത്ത് ഒളിവില്‍ കഴിഞ്ഞ അയാളെ രഹസ്യന്വഷണ സേന കണ്ടെത്തി ..!! എഴുപതില്‍ പരം സംയുക്ത സൈന്യവുമായി അവര്‍ നീങ്ങി ..!! \'ഓപറേഷന്‍ ജെറോനിമോ\'\' എന്ന് പേരിട്ട ഈ നടപടിയിലൂടെ അവര്‍ ലക്‌ഷ്യം കണ്ടു .......!വെറും 40 മിനിട്ടുകൊണ്ട് എല്ലാം കഴിഞ്ഞു ..!! പാകിസ്താനില്‍ നടന്ന നടപടി തത്സമയം വൈറ്റ് ഹൌസില്‍ എത്തുന്നുണ്ടായിരുന്നു ..!! സൈനീകരുടെ ഹെല്‍മറ്റില്‍ ഘടിപ്പിച്ച ക്യാമറകല്‍ സാറ്റ് ലൈറ്റ്‌ വഴിയാണത്രേ ഈ നീക്കം.... വധത്തോട് പലരീതിയില്‍ ലോകം പ്രതികരിച്ചു ..!!തീവ്രവാദ പ്രവര്‍ത്തനത്തിനെതിരെയുള്ള ആദ്യ കാല്‍വെപ്പായി ലോകം ഇതിനെ കണ്ടു ..!!

അക്രമണ ശേഷം ലാദന്റെ മൃതദേഹവുമായി യു എസ് സൈനീകര്‍ അഫ്ഗാനിസ്ഥാനിലെ തങ്ങളുടെ സൈനീക ആസ്ഥാനത്തേക്ക് പറന്നു ..!! സഹോദരിയുടെ ഡി എന്‍ എ സാമ്പിളുമായി ഒത്തു നോക്കിയാണ് മരിച്ചത് ഉറപ്പാക്കിയത് ..!! അതിനു ശേഷം ശരീരം അറബികടലില്‍ സംസ്കരിചെന്നാണ് വിശദീകരണം ..!! ഒരു സ്മാരകം ഉയരുന്നത് പോലും അവര്‍ ഭയപ്പെട്ടു ..!! അഭിപ്രായങ്ങള്‍ പലതാണ് ..!!

അല്‍ - ഖായിദ യുടെ ഇപ്പോഴത്തെ തലവന്‍ അയ്മാന്‍- അല്‍ സവാഹിരി ആണ് ..!! റഷ്യന്‍ സേനയെ അഫ്ഗാനില്‍ നിന്ന് തുരത്തുന്ന വേളയിലാണ് ഈജിപ്ത്കാരനായ ഈ ഡോക്ടര്‍ ഉസാമയുടെ പരിചയത്തില്‍ ആവുന്നത് ..!! സേനയിലെ രണ്ടാമന്‍ ഇയാള്‍ ആയിരുന്നു ..!! രണ്ടര കോടി ഡോളര്‍ ആണ് ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അമേരിക്ക പ്രഖ്യപിച്ചിരിക്കുന്നത് ..!

തീവ്ര വാദികളുടെ ഗോഡ് ഫാദറായ ഉസാമ ബിന്‍ ലാദന്‍ പക്ഷെ അവസാനകാലത്ത് വളരെ ക്ഷീണിതന്‍ ആയിരുന്നു ..!! കരള്‍ രോഗവും , വൃക്ക രോഗവും അയാളെ അലട്ടിയിരുന്നത്രേ ..!പക്ഷെ അയാളുടെ സേന ഒരിക്കലും ഇത് വിശ്വസിച്ചിരുന്നില്ല ..!തങ്ങളുടെ നേതാവ് പൂര്‍ണ ആരോഗ്യവാന്‍ ആണെന്നായിരുന്നു വാദം ..!! അമേരിക്കക്ക് എതിരെ മാത്രമല്ല ഇന്ത്യയിലും ഇയാള്‍ വന്‍ ഭീഷണി ഉയര്‍ത്തി ..!! കശ്മീര്‍ തീവ്രവാദികളെ മോചിപ്പിക്കണമെന്ന ആവശ്യവുമായി നടത്തിയ കണ്ടഹാര്‍ വിമാന റാഞ്ചല്‍ ,..! കൂടാതെ വന്‍ ഭീകര ആക്രമണ പദ്ധതികള്‍ ഇയാള്‍ കണക്കു കൂട്ടിയിട്ടുണ്ട് ..!

തീവ്രവാദം ഇന്നും ലോകത്തിനു ഭീഷണി തന്നെ ..!! ലോക രാജ്യങ്ങളുടെ കിട മത്സരങ്ങളും, ഗൂഡ ലക്ഷ്യവും ഉസാമയെ പോലുള്ള തീവ്രവാദിയെ വളര്‍ന്നു പന്തലിക്കാന്‍ അവസരം നല്‍കി..!! പക്ഷെ ചരിത്രത്തില്‍ കുപ്രസിദ്ധിക്ക് അല്ലാതെ ഇവയ്ക്കൊന്നും ഒരു സ്ഥാനവും ഇല്ല ..! മത താത്പര്യങ്ങളെ വല്ചോടിച്ചു സ്വയം ഭരണം നടത്താന്‍ ഇവര്‍ കോപ്പുകൂട്ടുന്നു ..!! ഐസിസ് പോലുള്ളവ ഇപ്രകാരംമല്ലെ ..!!ചരിത്രത്തില്‍ ഇവയുടെ സ്ഥാനവും നമുക്ക് ഊഹിക്കാന്‍ കഴിയും ..!!

Comments

Popular posts from this blog

നിക്കോള ടെസ് ല(Nikola Tesla) ലോകം ആദരിക്കാൻ മറന്ന മഹാ ശാസ്ത്രജ്ഞൻ

തൂത് ആംഖ് അമൂൻ (ഭാഗം.2 )

ഭാഷയുടെ പരിണാമം, ജൈവലോകത്തിന്റെയും